GCC Visions
11 Nov 2022

ആദ്യത്തെ ജിസിസി ഇന്റർനാഷണൽ ഇൻവെസ്റ്റ്മെറ്റ് ഉച്ചകോടി രാജകുടുംബാംഗങ്ങളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ വിജയകരമായി നടത്തി.

ജിസിസി രാജ്യങ്ങളിലെ ബിസിനസ്സ് ഇൻവെസ്റ്റ്മെന്റ് രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ലായിക്കൊണ്ട്, ജിസിസി വിഷൻ എന്ന ദുബായ് അടിസ്ഥാനമായുള്ള നെറ്റ് വർക്കിംഗ് ഗ്രൂപ്പ് ആദ്യത്തെ ജിസിസി ഇന്റർനാഷണൽ ഇൻവെസ്റ്റ്മെറ്റ് ഉച്ചകോടി രാജകുടുംബാംഗങ്ങളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ വിജയകരമായി നടത്തി.

ദുബായ് ലെ ‘ഡസിറ്റ് താനി’ ഹോട്ടലിൽ 5 നവംബർ 2022 ന്നടത്തിയ ഈ ഉച്ചകോടിയിൽ നാൽപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും വ്യവസായികളും പങ്കെടുത്തു.

ഈ ഉച്ചകോടി അതിന്റെ പേരു സൂചിപ്പിക്കും പോലെ, ജിസിസി രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന വ്യവസായനിക്ഷേപ അവസരങ്ങളെപ്പറ്റി വ്യക്തവും കൃത്യവും ആയ ഒരു അവലോകനം പങ്കെടുത്തവർക്ക് മുമ്പിൽ അവതരിപ്പിച്ചു.

സംഘാടകരായ സഹോദര സ്ഥാപനങ്ങളായ ജി സി സി വിഷനും ബി എം എസ്സ് ഓഡിറ്റിങ്ങിനും ഗൾഫ്മേഖലയിലുള്ള വ്യാപക സാന്നിദ്ധ്യവും വിപുലമായ കസ്റ്റമർ നെറ്റ് വർക്കും ഉള്ളതു കൊണ്ട് ജിസിസി മേഖലയിൽ പണം മുടക്കാൻ താൽപര്യമുള്ള ഒട്ടേറെ പ്രധാന നിക്ഷേപകരെ ഈ ഉച്ചകോടിയിലേക്ക് ആകർഷിക്കാൻ സാധിച്ചു.

ഈ സുവർണ്ണ അവസരത്തിൽ ജിസിസി വിഷൻ ഒരു ബിസിനസ്സ് ഫോറം സമാരംഭിച്ചു. ഈ ഫോറം സമാന കാഴ്ച്ചപ്പാടുള്ള വ്യവസായികൾക്കും, പ്രമുഖ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർമാർക്കും, മറ്റ് വ്യവസായ വാണിജ്യരംഗത്തെ പ്രമുഖർക്കും ആശയ വിനിമയത്തിനുള്ള ഒരു സ്ഥിരം പ്ലാറ്റ്ഫോം ആയി പ്രവർത്തിക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തിഗത ബിസിനസ്സുകൾക്കും ഒരേപോലെ ആനുകാലികമായ ഒത്തുചേരലിനും, പരസ്‌പര പ്രയോജനമുള്ള വിവരങ്ങൾ പങ്കു വയ്ക്കാനും ഈ ബിസിനസ്സ് ഫോറം വേദിയാകുമെന്നു ജിസിസി വിഷൻ ചെയർമാനും ഗൾഫ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് എന്ന ആശയം യാഥാർഥ്യമാക്കിമാറ്റിയ CA ഷെഹിൻഷാ കെ പി അഭിപ്രായപ്പെട്ടു.

TCS WhatsApp
Back To Top